പുതിയതൃക്കോവിൽ ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠ നടത്തി

Wednesday 12 June 2024 10:03 PM IST

കോട്ടയം: പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുക്കിപ്പണിത സർപ്പത്തറയിലെ സർപ്പ പ്രതിഷ്ഠ കർമ്മം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ ഭക്തജനങ്ങൾ മുൻകൈ എടുത്താണ് പണി പൂർത്തീകരിച്ചത്.

ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ.ലീന, ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഹരിദാസ ഭട്ടതിരി, വെള്ളിയോട്ടില്ലം ഗോവിന്ദൻ നമ്പൂതിരി, മുനിസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ജി. രാജീവ്, മുരുകേഷ് തേവർ, കെ.എസ്. മണി, സി.പി. മധുസൂദനൻ, ടി.സി. രാമാനുജം , ജയകുമാർ തിരുനക്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement