കയർ പരിശീലന കോഴ്‌സ്

Wednesday 12 June 2024 1:38 AM IST

ആലപ്പുഴ: കയർ ബോർഡിന്റെ കീഴിൽ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ എൻ.എസ്.ക്യു.എഫ് ലെവൽ-3, ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സാക്ഷരരാകണം. പ്രായം: 18-50. പ്രതിമാസം 3000 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ www.coirboard.gov.in എന്ന വെബ്സൈറ്റിലും കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും ലഭിക്കും. അപേക്ഷകൾ ജൂൺ 21ന് മുമ്പായി അസിസ്റ്റൻന്റ് ഡയറക്ടർ, കയർ ബോർഡ്, ദേശീയകയർപരിശീലന കേന്ദ്രം,​ കലവൂർ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477- 2258067.

Advertisement
Advertisement