കാട്ടാന വന്നാൽ എന്നാ കാട്ടാന,​ ഭീതിയിൽ ചെറുവള്ളിക്കുളം

Wednesday 12 June 2024 1:36 AM IST
കാട്ടാനപ്പേടിയിൽ ചെറുവള്ളിക്കുളം

മുണ്ടക്കയം ഈസ്​റ്റ്:പഞ്ചാലിമേട് വിനോദ സഞ്ചാര മേഖലയോട് ചേർന്ന് മുറിഞ്ഞപുഴ ചെറുവള്ളിക്കുളം മേഖലയിൽ സ്ഥിരമായി കാട്ടനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കി.

കൂടുതലായും രാത്റി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ രാവിലെ വരെ തോട്ടങ്ങളിൽ തമ്പടിക്കും. ഏറെ കൃഷി നാശവും ഉണ്ടാക്കിയിട്ടുണ്ട്. കാട്ടാനകളുടെ ശല്യമേറിയതോടെ ജീവനിൽ ഭയന്ന് പുലർച്ചെയും സന്ധ്യ കഴിഞ്ഞും പുറത്തിറങ്ങാൻ പ​റ്റാത്ത സ്ഥിതിയാണെന്ന് പ്റദേശവാസികൾ പറയുന്നു. ടാപ്പിങ് അടക്കമുള്ള,​ അതിരാവിലെ ഇറങ്ങേണ്ട ജോലികൾക്ക് പോകാൻ ആളുകൾക്ക് ഭയമാണ്. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയി തിരികെ വരുന്നവർ രാത്റികാലങ്ങളിൽ ജീവൻ പണയം വെച്ച് യാത്റ ചെയ്യേണ്ട സ്ഥിതിയാണ്. ശബരിമല വനാതിർത്തിയിൽ നിന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്റത്തിലേക്ക് ഇറങ്ങുന്നത്. കൂടുതൽ നാശങ്ങളുണ്ടാകുന്നതിന് മുൻപ് കാട്ടനശല്യത്തിന് അധികൃതർ പരിഹാരം കാണണമെന്നാണ് ആവശ്യം.

ഉടൻ നടപടി വേണം

കാട്ടാനശല്യം തടയുന്നതിന് ഫെൻസിങ്ങോ, സോളാർ വേലികളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉടൻനടപടി സ്വീകരിച്ചില്ലെങ്കിൽ വിനോദ സഞ്ചാര കേന്ദ്റമായ പഞ്ചാലിമേട്ടിലേക്കുള്ള പാതകളിലും കാട്ടാനകളെത്തും.

Advertisement
Advertisement