ആകാശച്ചുഴി: നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈൻസ്
Wednesday 12 June 2024 2:12 AM IST
സിംഗപ്പൂർ: ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ നഷ്ടപരിഹാരവുമായി സിംഗപ്പൂർ എയർലൈൻസ്. ഗുരുതര പരിക്കേറ്റവർക്ക് ആദ്യ ഗഡുവായി 25,000 ഡോളറും നിസാര പരിക്കേറ്രവർക്ക് 10,000 ഡോളറും നൽകും. യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരിച്ചുനൽകും. 12 പേർ ഇപ്പോഴും ചികിത്സയിലാണ്. സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777-300 ഇ.ആർ വിമാനം കഴിഞ്ഞ മാസമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 211യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തുടർന്ന് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ബാങ്കോക്കിൽ എമർജൻസി ലാൻഡിംഗ് നടത്തി,ചുഴിയിൽപ്പെട്ടതിനു പിന്നാലെ ഒരാൾ മരിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.