പത്താം ക്ളാസ് ജയിച്ചാൽ 50,200 രൂപ ശമ്പളത്തിൽ സ്ഥിരജോലി ലഭിക്കും, അവസാന തീയതി അടുത്തമാസം രണ്ട്

Wednesday 12 June 2024 10:49 AM IST

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 34 ഒഴിവ്. നേരിട്ടുള്ള നിയമനം. റിക്രൂട്ട്മെന്റ് നമ്പർ: 9/2024.

യോഗ്യത: എസ്.എസ്.എൽ. സി ജയം. ബിരുദം ഉണ്ടായിരിക്കരുത്. ശമ്പളം: 23,000- 50,200. പ്രായം: 02.01.1988 നും 01.01.2006നും ഇടയിൽ.

ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തു പരീക്ഷയുടേയും (100 മാർക്ക്) ഇന്റർവ്യൂവിന്റെയും അടിസ്ഥാന ത്തിലാണ് തിരഞ്ഞെടുപ്പ്. പൊതു വിജ്ഞാനം-50, ന്യൂമറിക്കൽ എബിലിറ്റി-20, ജനറൽ ഇംഗ്ലീഷ്-15, മെന്റൽ എബിലിറ്റി-15 എന്നിങ്ങനെയാണ് മാർക്ക്. ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം.

കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.ഒറ്റത്തവണ രജിസ്ട്രേഷൻ നട ത്തി ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്:hckrecruitment.keralacourts.in. അവസാന തീയതി: 02.07.2024.

സി-ഡിറ്റിൽ അവസരം

സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ഇമേജിംഗ് ടെക്നോളജിയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (ശമ്പളം 23000), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ശമ്പളം 20000), അസി. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ശമ്പളം 15000), ഇലക്ട്രിക്കൽ { സൂപ്പർവൈസർ (ശമ്പളം 25000 ), ഇലക്ട്രീഷ്യൻ (ശമ്പളം 20000 - 22,500) എന്നീ തസ്തികകളിലാ ണ് ഒഴിവ്.വിശദ വിവരങ്ങൾക്കും ഓൺ ലൈനായി അപേക്ഷിക്കാനും ww w.careers.cdit.org. അവസാന തീ 15.06.2024.

Advertisement
Advertisement