ഒന്നര ലക്ഷം രൂപ ശമ്പളത്തോടെ ആധാറിൽ ജോലി, അപേക്ഷകൾ ഉടൻ അയക്കൂ

Wednesday 12 June 2024 11:48 AM IST

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ തസ്‌തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയെ യുഐഡിഎഐ റീജണൽ ഓഫീസ് ഹൈദരാബാദിലാവും നിയമിക്കുക.

56 ആണ് പരമാവധി പ്രായപരിധി. അപേക്ഷിക്കുന്നവർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് , കോസ്റ്റ് അക്കൗണ്ടന്റ്, എംബിഎ (ഫിനാൻസ്) എന്നീ പ്രൊഫഷണൽ യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. അപേക്ഷകൻ കേന്ദ്ര/ സംസ്ഥാന സർക്കാരിന്റെ സംഘടിത അക്കൗണ്ട്‌സ് കേഡറിന്റെ എസ്‌‌എഎസ്‌ /തതുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ ഐഎസ്ടിഎം സംഘടിപ്പിച്ച ക്യാഷ് ആൻഡ് അക്കൗണ്ട്‌സ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

കമ്പ്യൂട്ടറൈസ്‌ഡ് ഓഫീസ് പരിതസ്ഥിതിയിൽ ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന കഴിവുകൾ അഭികാമ്യമാണ്. പാരന്റ് കേഡറിൽ/ ഡിപ്പാർട്ട്‌മെന്റിൽ സ്ഥിരമായി സമാനമായ തസ്‌തികകൾ വഹിക്കുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മെട്രിക്‌സ് ലെവൽ ഏഴിൽ മൂന്ന് വർഷത്തെ റെഗുലർ സർവീസ് ഉള്ളവർ അല്ലെങ്കിൽ ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക് ലവൽ ആറിൽ അഞ്ച് വർഷത്തെ സ്ഥിരം സേവനത്തോടെ സർവീസ് ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 47,600 രൂപ മുതൽ 1,51,100 രൂപ വരെയാകും ലഭിക്കുക.

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം :

ഡയറക്ടര്‍ (എച്ച്ആര്‍),

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ),

റീജിയണല്‍ ഓഫീസ്, ആറാം നില,

ഈസ്റ്റ് ബ്ലോക്ക്, സ്വര്‍ണ ജയന്തി കോംപ്ലക്‌സ്,

മാട്രിവനത്തിന് സമീപം, അമീര്‍പേട്ട്

ഹൈദരാബാദ് - 500038, തെലങ്കാന

ഓഗസറ്റ് അഞ്ച് ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

Advertisement
Advertisement