വീട്ടിൽ പൂക്കുന്ന ചെടികൾ വളർത്താറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ ഒഴിയില്ല

Wednesday 12 June 2024 2:09 PM IST

വീട് സ്വർഗമാക്കാൻ ചെടികൾ വളർത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. വീടുകളിൽ ഭാഗ്യം കൊണ്ടുവരാൻ അവയ്‌ക്ക് സാധിക്കുന്നു. പലരും വീട്ടിൽ ടെറസിന് മുകളിലാണ് ചെടികൾ വളർത്തുന്നത്. ഇത് നല്ലതാണെങ്കിലും ചില ചെടികൾ ഇത്തരത്തിൽ വളർത്തിയാൽ അത് ആ വീട്ടിൽ താമസിക്കുന്നവർക്ക് വളരെയധികം ദോഷം ചെയ്യും. ഇത്തരത്തിലുള്ള ചെടികൾ ഏതൊക്കെയെന്ന് നോക്കാം.

  • തുളസിച്ചെടി - ഇത് ഒരിക്കലും ടെറസിന് മുകളിൽ വളർത്തരുത്. ഇങ്ങനെ ചെയ്‌താൽ ആ വീട്ടിൽ കലഹങ്ങൾ ഒഴിയില്ല. അതിനാൽ, വീടിന്റെ പ്രധാന വാതിലിന് മുന്നിൽ വളർത്തുന്നതാണ് ഉത്തമം.
  • കറയുള്ള ചെടികൾ - ഇത്തരത്തിലുള്ള ചെടികൾ ടെറസിൽ വളർത്തിയാൽ ഒരിക്കലും മനസമാധാനം ഉണ്ടാകില്ല.
  • ബോൺസായി ചെടികൾ - ഇവ വീടിന് മുകളിൽ വളർത്തുന്നത് അത്ര ശുഭകരമല്ല. സമാധാനം നഷ്ടപ്പെടും, കലഹങ്ങളുണ്ടാകും, ദുരിതം, അനൈക്യം തുടങ്ങിയ ദോഷ ഫലങ്ങളാണ് ബോൺസായി ചെടികൾ വളർത്തിയാൽ ഉണ്ടാവുന്നത്.
  • കറിവേപ്പ് - രോഗ ദുരിതങ്ങൾ, സാമ്പത്തിക നഷ്‌ടം എന്നിവയുണ്ടാക്കും. വീട് മുഴുവൻ നെഗറ്റീവ് ഊർജം നിറയ്‌ക്കും.

ഈ പറഞ്ഞ ചെടികൾ ഫ്ലാറ്റിൽ താമസിക്കുന്നവർ വളർത്തുന്നതുകൊണ്ട് തെറ്റില്ല. എന്നാൽ, വീടുകളിൽ ഇങ്ങനെ ചെയ്യുന്നത് ദോഷമാണ്. മാത്രമല്ല, വീടുകളിൽ താമസിക്കുന്നവർക്ക് മുറ്റത്ത് ഈ ചെടികളെല്ലാം നട്ട് വളർത്താവുന്നതാണ്. സ്ഥല പരിമിധി പ്രശ്‌നമാണെങ്കിൽ ചെടിച്ചട്ടിയിൽ നടാവുന്നതാണ്.

Advertisement
Advertisement