അസി. പ്രൊഫസർ നിയമനം

Thursday 13 June 2024 1:24 AM IST

ഇടുക്കി: കാർഷിക സർവകലാശാല വനശാസ്ത്ര കോളേജിലെ വന്യജീവി ശാസ്ത്ര വകുപ്പിലേക്ക് അസി. പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വൈൽഡ് ലൈഫ് സയൻസ്/ വൈൽഡ് ലൈഫ് ബയോളജി വിഷയത്തിലുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ deanforestry@kau.in എന്ന ഇ -മെയിൽ മുഖേന ജൂൺ 21ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 24ന് തീയതിയിൽ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ്, വെള്ളാനിക്കരയിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Advertisement
Advertisement