ലൈറ്റ് ബോയ്‌യിൽ നിന്ന് സൂപ്പർ സ്റ്റാറിലേക്ക്, ഇഷ്‌ടമില്ലാത്തവരെ തല്ലി ഒടുവിൽ പണം കൊടുത്ത് ഒതുക്കുന്ന ദർശൻ

Wednesday 12 June 2024 4:31 PM IST

ബം​ഗ​ളൂ​രു​: കൊലക്കേസിൽ പ്രതിയായ ബോ​ക്സോ​ഫീ​സ് ​സു​ൽ​ത്താ​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ദ​ർ​ശ​ൻ​ ​ക​ന്ന​ഡ​ ​സി​നി​മ​യി​ലെ​ ​വി​വാ​ദ​ ​നാ​യ​ക​നു​മാ​ണ്. 2011​ൽ​ ​ഭാ​ര്യ​ ​വി​ജ​യ​ല​ക്ഷ്മി​യെ​ ​മ​‌​ർ​ദ്ദി​ച്ച​തി​ന് ​അ​റ​സ്റ്റി​ലാ​യി.​ ​പി​ന്നീ​ട് ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​ഞ്ഞ് ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കി.​ 2021​ൽ​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​ര​നെ​ ​ആ​ക്ര​മി​ച്ചു.​ 50,​​000​ ​രൂ​പ​ ​ന​ൽ​കി​ ​കേ​സ് ​ഒ​തു​ക്കി.​ ​അ​തേ​ ​വ​‌​ർ​ഷം​ ​ദ​ർ​ശ​ൻ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ​സി​നി​മാ​ ​നി​ർ​മ്മാ​താ​വ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​

2023​ൽ​ ​മൈ​സൂ​രു​വി​ലെ​ ​ഫാം​ ​ഹൗ​സി​ൽ​ ​നി​ന്ന് ​ദേ​ശാ​ട​ന​പ​ക്ഷി​ക​ളെ​ ​വ​നം​വ​കു​പ്പ് ​പി​ടി​കൂ​ടി.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​നൈ​റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​പേ​രി​ലും​ ​വി​വാ​ദം.​ ​ലൈ​റ്റ് ​ബോ​യ് ​ആ​യാ​ണ് ​ദ​ർ​ശ​ന്റെ​ ​തു​ട​ക്കം.​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ക്ക് ​ശ​ബ്ദം​ ​ന​ൽ​കി.​ ​സീ​രി​യ​ലി​ലാ​ണ് ​ആ​ദ്യ​ ​അ​ഭി​ന​യം.​ ​പി​ന്നീ​ട് ​സി​നി​മ​ക​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ൾ.​ 2001​ൽ​ ​മ​ജ​സ്റ്റി​ക് ​സി​നി​മ​ ​ഹി​റ്റ് ​ആ​യി.​ 2011​ ​ആ​യ​പ്പോ​ഴേ​ക്കും​ ​സൂ​പ്പ​ർ​താ​രം.

മൈസൂരുവിൽ പുതിയ സിനിമക്കുവേണ്ടിയുള്ള ഒരുക്കത്തിനിടെയാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ബംഗളൂരു പൊലീസെത്തി അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.

ചിത്രദുർഗ സ്വദേശി രേണുക സ്വാമി ( 33)​ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായത്. കേസിൽ മറ്റ് 10 പേരും കസ്റ്റഡിയിലുണ്ട്.

കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ ദർശൻ പൊട്ടിക്കരഞ്ഞു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കോടതിയിൽവച്ച് പലവട്ടം കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പൊലീസുകാർ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും.

Advertisement
Advertisement