വിദേശത്ത് ഒരു തൊഴിൽ നേടാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ നക്ഷത്രക്കാർക്ക് പറ്റിയ സമയം

Wednesday 12 June 2024 6:33 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 13 1199 ഇടവം 30 വ്യാഴാഴ്ച .

(പുലർച്ചെ 2 മണി 11 മിനിറ്റ് 37 സെക്കന്റ് വരെ മകം ശേഷം പൂരം നക്ഷത്രം )


അശ്വതി: അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും. ജന്മനാട്ടിലേക്ക് സ്ഥാനമാറ്റം.

ഭരണി: സന്താനങ്ങൾ നേട്ടങ്ങൾ കൈവരിക്കും. ധനസമൃദ്ധി.

കാർത്തിക: വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങൾ നടക്കും.

രോഹിണി: പ്രത്യേകാഭിലാഷങ്ങൾ നടപ്പിലാകും, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.

മകയിരം: അയൽക്കാരുമായി കലഹം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.

തിരുവാതിര: പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും.

പുണർതം: പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക. രോഗസാദ്ധ്യത.

പൂയം: കഴിവ് പ്രദർശിപ്പിക്കാൻ അവസരം, രാഷ്ട്രീയ രംഗത്തുള്ളവർക്കും, കലാ രംഗത്തുള്ളവർക്കും ധനസമൃദ്ധി.

ആയില്യം: ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യും, ഉയർച്ച കൈവരിക്കാൻ സാധിക്കും.

മകം: കർമരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ.

പൂരം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും.

ഉത്രം: വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സർവാഭീഷ്ടസിദ്ധി.

അത്തം: ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും.

ചിത്തിര: നൂതനസംരംഭങ്ങൾ തുടങ്ങും, ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം.

ചോതി: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും. യാത്രയിൽ വളരെ കരുതൽ വേണം.

വിശാഖം: ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് അപ്രതീക്ഷിത തടസങ്ങൾ.

അനിഴം: ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും. സർവ്വ ഐശ്വര്യങ്ങളും ലഭിക്കും.

കേട്ട: മുൻകോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും.

മൂലം: പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.

പൂരാടം: കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും,എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത.

ഉത്രാടം: നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴക്കും,അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

തിരുവോണം: തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കും.

അവിട്ടം: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ ശാന്തിയും സമാധാനവും.

ചതയം: സർവ്വ വിഘ്നങ്ങളും അകലും, വിദേശനിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.

പൂരുരുട്ടാതി: യാത്രയിൽ ധനേട്ടം,ഏറ്റെടുത്ത ദൗത്യം നിർവ്വഹിക്കും.

ഉത്രട്ടാതി: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല.

രേവതി: ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും.സ്ത്രീകൾ വഴി ഗുണാനുഭവങ്ങൾ.

Advertisement
Advertisement