ഗവേഷണ പദ്ധതികളിൽ ഒഴിവ്

Thursday 13 June 2024 3:44 AM IST

പാലോട്: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപദ്ധതികളിൽ ഒഴിവുണ്ട്. 1) സീനിയർ പ്രോജക്ട് ഫെലോ / ടിഷ്യു കൾച്ചർ കൺസൾട്ടന്റ്. ബയോടെക്നോളജിലോ ബോട്ടണിയിലോ ഒന്നാം ക്ലാ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 35000 രൂപ + 8 ശതമാനം എച്ച്.ആർ.എ, 2) ടെക്നിക്കൽ അസിസ്റ്റന്റ്/ഫീൽഡ് അസിസ്റ്റന്റ്: ബോട്ടണിയിലോ ലൈഫ് സയൻസിലോ അഗ്രികൾച്ചറിലോ, ഹോർട്ടികൾച്ചറിലോ, അല്ലെങ്കിൽ അനുബന്ധ കോഴ്സുകളിലോ ഉള്ള ഒന്നാം ക്ലാസ് ബിരുദം. ഫെല്ലോഷിപ്പ് പ്രതിമാസം 18000 രൂപ. ഉദ്യോഗാർത്ഥികൾക്ക് 36 വയസ് കഴിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്കാർക്ക് വയസിളവ് ഉണ്ടായിരിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകൾ സഹിതം 21ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. വിശദ വിവരങ്ങൾക്ക്. www.jntbgri.res.in.

Advertisement
Advertisement