ഡോക്ടർ ഒഴിവ്
Thursday 13 June 2024 3:04 AM IST
തിരുവനന്തപുരം: കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20ന് രാവിലെ 10.30ന് അഭിമുഖം നടത്തും. 19വരെ അപേക്ഷ സ്വീകരിക്കും.എം.ബി.ബി.എസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 20ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.