സ്‌കൂൾ പരിസരത്തെ പുകയില വിൽപ്പന: പിഴയീടാക്കി ആരോഗ്യവകുപ്പ്

Thursday 13 June 2024 1:41 AM IST

ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി പിഴയീടാക്കി ആരോഗ്യവകുപ്പ്. നിയമ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിച്ച അരണ്ടപ്പള്ളം എൽ.പി സ്‌കൂൾ, കുറ്റിപ്പള്ളം എ.എം.എൽ.പി സ്‌കൂൾ, നല്ലേപ്പിള്ളി ഗവ.എൽ.പി സ്‌കൂൾ എന്നീ സ്‌കൂളുകളുടെ പരിസരത്തുള്ള കടയുടമകൾക്കാണ് പിഴ ചുമത്തിയത്.

പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് കണ്ടെത്തിയാൽ പുകവലിച്ച വ്യക്തിക്കും, സ്ഥാപനയുടമയ്ക്കും പ്രത്യേകം പ്രത്യേകം പിഴ ചുമത്തുന്നതാണെന്നും ഓർമിപ്പിച്ചു.

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും പരിശോധനകൾ തുടരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റിജിൻ, മനീഷ, ബബിത, ജൂനിയർ പി.എച്ച്.എൻ സുവർണ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.