ഇറ്റലിയിൽ ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാൻ അനുകൂലികൾ
Thursday 13 June 2024 4:19 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്താനിരിക്കെ, ഇറ്റലിയിൽ ഖാലിസ്ഥാൻ അനുകൂലികൾ ഗാന്ധി പ്രതിമ തകർത്തു. കാനഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ പേരും എഴുതിവച്ചു. ഇന്ത്യ ശക്തമായി അപലപിച്ചു. ഇറ്റാലിയൻ അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു.