ദേശീയപാതാ നിർമ്മാണം; പൊടിശല്യത്തിൽ വലഞ്ഞ് ജനം

Thursday 13 June 2024 2:29 AM IST

അമ്പലപ്പുഴ: ദേശീയപാതയിൽ പൊടിശല്യത്തിൽ വലഞ്ഞ് ജനം. ദേശീയപാതാ നിർമ്മാണം നടക്കുന്ന പറവൂർ ജംഗ്ഷന് തെക്ക് ഭാഗം മുതൽ പുന്നപ്ര അറവുകാട് വരെയുള്ള സ്ഥലത്താണ് പൊടിശല്യം രൂക്ഷം. നിരവധി വിദ്യാലയങ്ങളും, വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഇതു വഴി സഞ്ചരിക്കുന്ന വാഹനയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ലോറിയിൽ വെള്ളം തളിക്കാമെന്ന് ദേശീയപാതാ അധികൃതർ പ്രദേശവാസികൾക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും , ഇതുവരെ നടപ്പിലായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ രാവിലെയും വൈകിട്ടും ലോറിയിൽ വെള്ളം തളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement