ബോട്ട് ടെർമിനൽ സ്ഥാപിക്കണം

Thursday 13 June 2024 12:48 AM IST

ആലപ്പുഴ: പാതിരാമണലിൽ ബോട്ട് ടെർമിനൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് സ്രാങ്ക് അസോസിയേഷൻ നിവേദനം നൽകി. സ്രാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ടി.ആദർശ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.കെ.സരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.സി.മധുക്കുട്ടൻ, സംസ്ഥാന സെക്രട്ടറിമാരായ സി.എൻ.ഓമനക്കുട്ടൻ, വിനോദ് നടുത്തുരുത്ത്, വൈസ് പ്രസിഡന്റുമാരായ എസ്.സുധീർ, ജോൺ ജോബ്, രക്ഷാധിക്കാരി അനൂപ് ഏറ്റുമാനൂർ, സമിതി അംഗങ്ങളായ അനീഷ് മാൻച്ചിറ , മനോജ് മുഹമ്മ, പി.സി.ലാൽ, സാനു ചാലേച്ചിറ, സജീർ മുഹമ്മ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement