ഹോട്ടലുകൾ അടച്ചിടേണ്ടി വരും

Thursday 13 June 2024 12:53 AM IST

ആലപ്പുഴ: ജില്ലയിൽ പത്ത് ദിവസമായി തുടരുന്ന മലിനജല ടാങ്കർ സമരം അടിയന്തരമായി ചർച്ച ചെയ്തു പരിഹരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജില്ലയിലെ 40 ശതമാനം ഹോട്ടലുകൾ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. യോഗം സംസ്ഥാന സെക്രട്ടറി റോയ് മഡോണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് മനാഫ് കുബാബ അദ്ധ്യക്ഷത വഹിച്ചു.
നാസർ.പി.താജ്, എസ്.കെ.നസീർ, വി.മുരളീധരൻ, മുഹമ്മദ് കോയ, എൻ.എച്ച്.നവാസ്, എം.എ.കരീം, ലക്ഷ്മി നാരായണൻ തുടങ്ങിയവർ സംസാരിച്ചു

Advertisement
Advertisement