മൂന്നര ലക്ഷം രൂപ വരെ ശമ്പളം,​ പത്താം ക്ലാസ് മുതൽ യോഗ്യത,​ ഇന്ത്യയിലും വിദേശത്തും അവസരം , ഇപ്പോൾ അപേക്ഷിക്കാം​

Wednesday 12 June 2024 10:29 PM IST

തിരുവനന്തപുരം : കേരള സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമാണ് ഒഴിവുകൾ. ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ,​ കെയർ അസിസ്റ്റന്റ്,​ ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് നിരവധി ഒഴിവുകളാണുള്ളത്. മാനേജർ,​ ക്രിയേറ്റീവ് സൂപ്പർവൈസർ- ഡിജിറ്റ‍ൽ,​ എച്ച്.ആർ മാനേജർ,​ ഫിസിയോ തെറാപ്പിസ്റ്റ്,​ പ്രൊഡക്ഷൻ ട്രെയിനി,​ കസ്റ്റർ കെയർ എക്സിക്യുട്ടീവ്,​ ടെക്നിക്കൽ ഓപ്പറേറ്റർ,​ അക്കൗണ്ടന്റ് ,​ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 150ഓളം തസ്തികകളിലേക്കും ഒഴിവുകളുണ്ട്. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ഒഴിവുകൾ.

ഓസ്ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ.ടി.ഐ ആണ് യോഗ്യത. മാസം 1,​75,​000- 2,​50,​000 ശമ്പളം. പത്താംക്ലാസ് യോഗ്യത ആവശ്യപ്പെടുന്ന കെയർ അസിസ്റ്റന്റിന് (ഓസ്ട്രേലിയ)​ 2,​50,​000- 3,​50,​000 ആണ് മാസശമ്പളം.

ജപ്പാനിലെ കെയർ ടേക്കർ ഒഴിവിന് ഡിപ്ലോമയാണ് യോഗ്യത. 1,​00,​000- 1,​75,​000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30,​

കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി.ഡബ്ല്യു.എം.എസിൽ രിജസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471- 2737881,​ 0471-2737882 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും കൂടുതൽ വിവരങ്ങൾ ലഭിക്കും.

Advertisement
Advertisement