സാധാരണക്കാരന് സന്തോഷിക്കാന്‍ ഇനിയെന്ത് വേണം, 6ലക്ഷം രൂപയ്ക്ക് 27 കിലോമീറ്റര്‍ മൈലേജുള്ള കാര്‍

Wednesday 12 June 2024 10:33 PM IST


സ്വന്തമായി ഒരു കാര്‍ എന്നത് ഏതൊരു സാധാരണക്കാരന്റേയും ആഗ്രഹമാണ്. എന്നാല്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന ഇന്ധന വിലയും വാഹനങ്ങളുടെ വിലയും ഈ സ്വപ്‌നത്തിന് വിലങ്ങുതടിയാണ്. സാധാരണക്കാരന്റെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. തങ്ങളുടെ കോംമ്പാറ്റ് എസ് യു വി മോഡലായ എക്സ്റ്ററിലൂടെ കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജുള്ള വാഹനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

വിപണിയില്‍ ടാറ്റയുടെ ജനപ്രിയ മോഡലായ പഞ്ച് ആണ് ഹ്യുണ്ടായി എക്‌സറ്ററിന്റെ എതിരാളികള്‍. 1.2ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സവിശേഷത. ഈ എഞ്ചിന്‍ 81.8 ബിഎച്ച്പി കരുത്തും 113.8 എന്‍എം ഉയര്‍ന്ന ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

സിഎന്‍ജി എഡിഷനില്‍, എഞ്ചിന്‍ 67.7 ബിഎച്ചപി കരുത്തും 95.2 എന്‍എം ടോര്‍ക്കും നല്‍കുന്നു. പെട്രോള്‍ വേരിയന്റില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. സിഎന്‍ജി വേരിയന്റില്‍ മാനുവല്‍ 5സ്പീഡ് ഗിയര്‍ബോക്‌സ് ഓപ്ഷനാണ് ഉള്ളത്.

പെട്രോള്‍ വേരിയന്റില്‍ 19.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വേരിയന്റില്‍ ഇത് അമ്പരപ്പിക്കുന്ന 27.1 കിലോമീറ്ററാണ്. ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ സുരക്ഷയുടെ കാര്യത്തിലും മുന്തിയ പരിഗണനയാണ് എക്സ്റ്ററിലൂടെ ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.

Advertisement
Advertisement