കുട്ടിക്കാലം മുതൽ കാൽപ്പന്തുകളിയിൽ കമ്പം

Thursday 13 June 2024 12:47 AM IST

ചാലക്കുടി: കുട്ടിക്കാലം മുതൽ ഫുട്ബാളെന്നാൽ ഭ്രാന്തായിരുന്നു ചാലക്കുടിക്കാരൻ തുമ്പരത്തി കണ്ടുണ്ണിയുടെ മകൻ ചാത്തുണ്ണിക്ക്. ഗവ.ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ പന്തിന് പിന്നാലെ പായുന്ന ചാത്തുണ്ണി എന്ന ബാലൻ 1950 കളിൽ വേറിട്ട കളിയുടെ കാഴ്ചയൊരുക്കി. പഠനത്തിന് ശേഷം സൈന്യത്തിൽ ചേർന്നതും ഫുട്ബാൾ കളിക്കാരനായി.
അധികം വൈകാതെ നാട്ടിലേയ്ക്ക് തിരിച്ച അദ്ദേഹം കേരളത്തിന് പുറത്തുള്ള വിവിധ ടീമുകൾക്കായി ബൂട്ടണിഞ്ഞു. പിന്നീടുള്ള അദ്ദേഹത്തിന്റെ വളർച്ച പെനാൽറ്റി ഷൂട്ടൗട്ട് പോലെ. കളിക്കളത്തിലെ കരുത്തുറ്റ പിൻനിരക്കാരനായ അദ്ദേഹത്തിന് ദേശീയ മത്സരങ്ങളിലേയ്ക്ക് ഓടിക്കയറാൻ അധികാലം കാത്തിരിക്കേണ്ടി വന്നില്ല. പി.വി.രാമകൃഷ്ണന് ശേഷം ദേശീയ ടീമിലെത്തുന്ന ചാലക്കുടിയിലെ രണ്ടാമത്തെ കളിക്കാരനായി. പിന്നീട് ചാലക്കുടിയിലെ എം.ഒ.ജോസും അദ്ദേഹത്തിന്റെ കൂട്ടാളിയായി ദേശീയ ഫുട്ബാളിലെത്തി.
രണ്ട് പതിറ്റാണ്ടിന് ശേഷം പരിശീലകന്റെ കുപ്പായം അണിഞ്ഞതും കാൽപ്പന്തു കളിയുടെ സുവർണ്ണ കാലഘട്ടമായി. കേരള പൊലീസ് ഫെഡറേഷൻ കപ്പ് നേടിയതും 1979 ലെ കോയമ്പത്തൂർ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ പ്രകടനവും ചാത്തുണ്ണിയേട്ടന്റെ പരിശീലക പ്രതിഭയുടെ മികവ് തെളിയിച്ചു.


പു​തി​യ​ ​സ്റ്റേ​ഡി​യ​മെ​ന്ന ആ​ഗ്ര​ഹം​ ​ബാ​ക്കി​ ​വ​ച്ച് ​മ​ട​ക്കം

ചാ​ല​ക്കു​ടി​യി​ൽ​ ​ആ​ധു​നി​ക​ ​നി​ല​വാ​ര​ത്തി​ലെ​ ​ഒ​രു​ ​ഫു​ട്ബാ​ൾ​ ​ഗ്രൗ​ണ്ടെ​ന്ന​ ​ആ​ഗ്ര​ഹം​ ​ബാ​ക്കി​വ​ച്ച് ​ചാ​ത്തു​ണ്ണി​യേ​ട്ട​ൻ​ ​വി​ട​ ​പ​റ​ഞ്ഞു.​ ​പു​ത്തു​പ​റ​മ്പ് ​മൈ​താ​നി​യെ​ന്ന​ ​വി​ഖ്യാ​ത​മാ​യി​രു​ന്ന​ ​ഗ​വ.​ബോ​യ്‌​സ് ​സ്‌​കൂ​ൾ​ ​ഗ്രൗ​ണ്ട് ​ദേ​ശീ​യ​പാ​ത​ ​ബൈ​പാ​സി​നാ​യി​ ​വെ​ട്ടി​മു​റി​ച്ച​പ്പോ​ൾ​ ​ടി.​കെ.​ചാ​ത്തു​ണ്ണി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥം​ ​കേ​ര​ള​ത്തി​നും​ ​രാ​ജ്യ​ത്തി​നും​ ​പു​റ​ത്താ​യി​രു​ന്നു. കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ​ ​പി​ച്ച​വ​ച്ച​ ​മൈ​താ​നം​ ​ന​ഷ്ട​പ്പെ​ട്ട​ത് ​വ​ലി​യ​ ​ദു​ര​ന്ത​മാ​യി​ ​അ​ദ്ദേ​ഹം​ ​പി​ന്നീ​ട് ​കു​റി​ച്ചി​ട്ടു.​ ​നാ​ട്ടി​ലെ​ത്തി​യ​തോ​ടെ​ ​പു​തി​യ​ ​ഗ്രൗ​ണ്ടി​നാ​യു​ള്ള​ ​ആ​ഗ്ര​ഹം,​ ​ആ​വേ​ശ​മാ​യി​ ​മാ​റ്റി​യ​ ​ചാ​ത്തു​ണ്ണി​ ​ഇ​തി​നാ​യി​ ​പ​ല​ ​മ​ന്ത്രി​മാ​രെ​യും​ ​നി​ര​വ​ധി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​ക​ണ്ടു.​ ​ക​ഴി​ഞ്ഞ​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​ ​അ​നു​വ​ദി​ച്ച​ ​സ്‌​കൂ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പി​ന്നീ​ട് ​വി​വാ​ദ​മാ​യി.​ ​രാ​ഷ്ട്രീ​യ​ ​വ​ടം​വ​ലി​യി​ലാ​യ​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​ചാ​ത്തു​ണ്ണി​യേ​ട്ട​ൻ​ ​നി​രാ​ഹാ​ര​ ​സ​മ​ര​ത്തി​നും​ ​ത​യ്യാ​റാ​യി.​ ​പി​ന്നെ​യും​ ​നൂ​ലാ​മാ​ല​ക​ളി​ൽ​ ​ത​ട്ടി​ ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മാ​ണം​ ​ഇ​തി​യും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി​ല്ല.​ ​

എ​ല്ലാം​ ​ഫു​ട്ബാ​ൾ​ ​മ​യം

ചാ​ത്തു​ണ്ണി​ക്ക് ​പ്രാ​ണ​ ​വാ​യു​വാ​യി​രു​ന്നു​ ​ഫു​ട്ബാ​ൾ.​ ​ഇ​ക്കാ​ര​ണ​ത്താൽ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​റോ​ഡി​ലെ​ ​ത​ന്റെ​ ​വീ​ടി​ന്റെ​ ​പേ​ര് ​ബോ​ൾ​ ​ഭ​വ​ൻ​ ​എ​ന്നാ​ക്കി​.​ ​പേ​ര് ​മാ​ത്ര​മ​ല്ല,​ ​വീ​ട് ​നി​റ​യെ​ ​പ​ന്തും.​ ​യ​ഥാ​ർ​ത്ഥ​ ​ഫു​ട്ബാ​ളും​ ​അ​ല​ങ്കാ​ര​ ​വ​സ്തു​ക്ക​ളി​ലെ​ ​ഗോ​ള​ക​ ​രൂ​പ​ങ്ങ​ളും​ ​കൊ​ണ്ട് ​വീ​ട് ​തി​ങ്ങി​ ​നി​റ​ഞ്ഞു.​ ​പൂ​മു​ഖ​ത്തെ​ ​ചെ​ടി​ച്ച​ട്ടി​ക​ളും​ ​തൊ​ടി​യി​ലെ​ ​പൂ​ങ്കാ​വ​ന​ത്തി​ലും​ ​ഫു​ട്ബാ​ളി​നാ​യി​രു​ന്നു​ ​സ്ഥാ​നം.​ ​ക്ല​ബ്ബു​ക​ളും​ ​സം​ഘ​ട​ന​ക​ളും​ ​സ​മ്മാ​നി​ച്ച​വ​യ്ക്ക് ​പു​റ​മേ​ ​ത​ന്റെ​ ​ക​ളി​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​പ​ന്തു​ക​ളും​ ​വീ​ടി​ന​ക​ത്തു​ണ്ട്.​ ​ചാ​ത്തു​ണ്ണി​യു​ടെ​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തി​ലെ​ ​ഫു​ട്ബാ​ൾ​ ​ഭ്ര​മ​ത്തി​ന് ​ഭാ​ര്യ​ ​സ്വ​ർ​ണ്ണ​ല​ത​യും​ ​ഒ​പ്പം​കൂ​ടി.​ ​അ​മ്മ​ച്ചി​ ​എ​ന്ന​ ​വി​ളി​ ​കേ​ട്ടാ​ൽ​ ​അ​തി​ഥി​ക​ളെ​ ​സ​ത്ക​രി​ക്കാ​ൻ​ ​മു​ന്നേ​ ​അ​വ​രെ​ത്തും.

ക​ളി​ക്ക​ള​ത്തി​ലെ​ ​ചാ​ത്തു​ണ്ണി​ ​സാ​റി​നേ​ക്കാ​ൾ​ ​മി​ക​ച്ച​താ​യി​രു​ന്നു​ ​പ​രി​ശീ​ല​ന​ത്തി​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വൈ​ഭ​വം.​ ​ക​ളി​ക്കാ​രു​ടെ​ ​ക​ഴി​വും​ ​മ​ന​സും​ ​വാ​യി​ച്ചെ​ടു​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ക​ഴി​വു​ണ്ടാ​യി​രു​ന്നു.​ ​എ​ല്ലാ​വ​ർ​ക്കും​ ​കാ​യി​ക​ ​പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം​ ​സ്‌​നേ​ഹ​വും​ ​സ​ഹാ​യ​വും​ ​വാ​രി​ക്കോ​രി​ ​ന​ൽ​കി.​ ​ഇ​തെ​ല്ലാം​ ​കൊ​ണ്ടാ​ണ് ​ഇ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശി​ഷ്യ​ ​ഗ​ണ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ന്ത​ത​ ​സ​ഹ​ചാ​രി​ക​ളാ​കു​ന്ന​ത്.

സി.​വി.​പാ​പ്പ​ച്ച​ൻ.


ഫു​ട്ബാ​ൾ​ ​രം​ഗ​ത്ത് ​ക​ന​ത്ത​ ​ന​ഷ്ട​മാ​ണ് ​ടി.​കെ.​ചാ​ത്തു​ണ്ണി​യു​ടെ​ ​വേ​ർ​പാ​ട്.​ ​ജി​ല്ല​യി​ലെ​ ​കാ​യി​ക​ ​വ​ള​ർ​ച്ച​യ്ക്ക് ​അ​ദ്ദേ​ഹം​ ​ഒ​ട്ട​ന​വ​ധി​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി.​ ​

കെ.​ആ​ർ.​സാം​ബ​ശി​വ​ൻ.
ജി​ല്ലാ​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ്.

Advertisement
Advertisement