ഹോം ഗാർഡ്‌ നിയമനം

Thursday 13 June 2024 12:50 AM IST

തൃശൂർ: ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്, നല്ല ശാരീരിക ക്ഷമത, ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ബി, ആസാം റൈഫിൾസ് തുടങ്ങിയ സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരായിരിക്കണം. ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായവരെ പരിഗണിക്കും. പ്രായപരിധി 35-58. ശാരീരികക്ഷമത പരിശോധനയിൽ വിജയിക്കണം. വേതനം പ്രതിദിനം 780 രൂപ. നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും ഇവിടെ ലഭിക്കും. അവസാന തീയതി ജൂലായ് 15. ഫോൺ: 0487 2420183.

Advertisement
Advertisement