ഭിന്നശേഷിക്കാർക്ക് ട്രൈ സ്‌കൂട്ടർ വിതരണം

Thursday 13 June 2024 12:52 AM IST

തൃശൂർ: ഭിന്നശേഷിക്കാർക്കായി 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ട്രൈ സ്‌കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. ചടങ്ങിൽ ചാഴൂർ ഡിവിഷനിലെ പി.കെ.അബ്ദുൾ നസീറിനും തോളൂർ ഡിവിഷനിലെ എൻ.ടി.സീമയ്ക്കും സ്‌കൂട്ടറിന്റെ താക്കോൽ നൽകിയാണ് ചടങ്ങ് നിർവഹിച്ചത്. 1.2 കോടി വകയിരുത്തിയ പദ്ധതിയിൽ 24 ഭിന്നശേഷിക്കാർക്കാണ് സ്‌കൂട്ടർ നൽകിയത്. 1.12 ലക്ഷമാണ് ഒരു ട്രൈ സ്‌കൂട്ടറിന്റെ വില. 72 ഭിന്നശേഷിക്കാരാണ് പദ്ധതിയിലുള്ളത്. ഇന്നലെ 24 സ്‌കൂട്ടറുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷയായി. ജിമ്മി ചൂണ്ടൽ, ഷീന പറയങ്ങാട്ടിൽ, ഷീല അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement