60 സെന്റ് സ്ഥലം ദാനം ചെയ്തു

Thursday 13 June 2024 1:02 AM IST
ഭൂദാനം ശ്രേഷ്ഠദാനം പദ്ധതിയിൽ പെടുത്തി പാലാ കടപ്പാട്ടൂർ പൂർണ്ണശ്രീയിൽ ഗോപിനാഥൻ നായർ വിജയമ്മ ദമ്പതികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലത്തിന്റെ ആധാരം സേവാഭാരതി പ്രവർത്തകർക്ക് കൈമാറുന്നു.

പാലാ: ഭൂദാനം ശ്രേഷ്ഠദാനം പദ്ധതിയുടെ ഭാഗമായി ഗോപിനാഥൻ നായർ-വിജയമ്മ ദമ്പതികൾ 60 സെന്റ് സ്ഥലം സേവാഭാരതിക്കു ദാനം ചെയ്തു. സേവാഭാരതി ഏറ്റെടുത്ത് നടപ്പാക്കുന്ന സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ പാലാ കടപ്പാട്ടൂർ പൂർണശ്രീയിൽ ഗോപിനാഥൻ നായർ-വിജയമ്മ ദമ്പതികൾ തങ്ങളുടെ ഉടമസ്ഥതയിൽ പാലാ അന്ത്യാളത്തുള്ള 60 സെന്റ് സ്ഥലമാണ് സേവാഭാരതിക്ക് ദാനം ചെയ്തത്.

കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഗോപിനാഥൻ നായരുടെ കുടുംബത്തിൽ നിന്ന് രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ്‌സംഘചാലക് പി.പി ഗോപി സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി.

Advertisement
Advertisement