പരിശീലനം തുടങ്ങി

Thursday 13 June 2024 1:06 AM IST
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വത്ക്കരണത്തിൻ്റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശുചിത്വമുള്ളതും ഹരിതാഭവുമായ ഗ്രാമം പരിശീലനം മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വത്കരണത്തിൻ്റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ പ്രാദേശിക സർക്കാരുകൾക്ക് ഉള്ള പരീശീലനങ്ങൾ കോട്ടയം ജില്ലയിൽ തുടക്കമായി.
ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് മീനച്ചിൽ പഞ്ചായത്തു പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു. കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി ആമുഖ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി , ഇരാറ്റുപേട്ട , വാഴൂർ, ളാലം ബ്ലോക്കുകളിൽ നിന്നു ഉള്ള 26 പഞ്ചായത്തുകളിൽ നിന്നായി 150 പേർ പങ്കെടുത്തു. ശുചിത്വവും ഹരിതാഭവും ആയ ഗ്രാമം എന്ന തീമിൻ്റെ പരിശീലനമാണ് നടന്നത്.

Advertisement
Advertisement