തള്ളച്ചിറയിൽ പഠനോത്സവം

Friday 14 June 2024 5:28 AM IST

വിതുര: ഡി.വൈ.എഫ്.ഐ തള്ളച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തള്ളച്ചിറയിൽ പഠനോത്സവം സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അങ്കണവാടി വിദ്യാർത്ഥികൾക്ക് ഫഠനോപകരണങ്ങൾ നൽകി.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.ഷാജർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.ശ്യാംചന്ദ്രൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, തള്ളച്ചിറ വാർഡ് മെമ്പർ എ.സിന്ധു, ഇ.സുഭാഷ്, അജിത്.എസ്.ജോയി,ഷാഫി, ഷംനാദ്, ബിനുകുമാർ,ആദിത്യൻ,സന്തോഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement