കുടുംബവേദി വാർഷികം

Friday 14 June 2024 5:36 AM IST

പാലോട്:പെരിങ്ങമ്മല പ്ലാവുവിള അലികുഞ്ഞ് കുടുംബവേദിയുടെ വാർഷികവും കുടുംബ സംഗമവും നടന്നു. മുതിർന്നവരെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ ഗവൺമെന്റ് ജോയിന്റ് സെക്രട്ടറി എം.എം.ഷംനാദ് ഉദ്ഘാടനം ചെയ്തു.ജമാഅത്ത് ഇമാം സിയാദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.കുടുംബവേദി സെക്രട്ടറി തെന്നൂർ ശിഹാബ്,ട്രഷറർ എ.സലാഹുദീൻ,എം.ഫസിലുദീൻ,ജെ.ഇല്യാസ് കുഞ്ഞ്,എ.അബ്ദുൽ ജബ്ബാർ,പി.ഷംസുദീൻ,ടി.അഷറഫ്,ജെ.നസീം ലാൽ,എം.അബ്ദുൽ വഹാബ്,ബീഗം സർജൂൺ,അന്ന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement