മൈതാനപ്പാതയിൽ നിൽപ്പ് സമരം

Thursday 13 June 2024 9:19 PM IST

കണ്ണൂർ: മൈതാനപ്പാത അടച്ചിട്ട കന്റോൺമെന്റ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വാക്കു പാലിക്കൂ, വഴി തുറക്കൂ എന്നാവശ്യപ്പെട്ട് ധർമാശുപത്രി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ മൈതാനപ്പതയിൽ ജനകീയ ആരോഗ്യ പ്രവർത്തകർ നിൽപ്പ് സമരം നടത്തി. ശുചീകരണത്തിന്റെ പേരിൽ താത്കാലികമായി അടയക്കുന്നുവെന്ന് പറഞ്ഞ് വഴി തടസപ്പെടുത്തിയ കന്റോൺമെന്റ് അധികൃതർ പാത പൂർണമായും ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ധർമ്മാശുപത്രി സംരക്ഷണവേദി ആരോപിച്ചു.പ്രശ്നത്തിൽ ജില്ലാഭരണകൂടം ഇടപെടണമെന്നും ധർമാശുപത്രി സംരക്ഷണ വേദി ആവശ്യപ്പെട്ടു. ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ധർമ്മാശുപത്രി സംരക്ഷണ വേദി കൺവീനർ കെ.ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ കൗൺസിലർ ടി.സി.താഹ, പി.സി.മൊയ്തു ,എ.എസ്.രാജീവ് കുമാർ, മേരി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement