ഐ.ടി.ഐക്ക് സ്ഥലം വിട്ടു നല്‍കി ഗ്രാമ പഞ്ചായത്ത്‌ 

Thursday 13 June 2024 9:22 PM IST

ഭീമനടി: ഭീമനടി ബേബി ജോൺ മെമ്മോറിയൽ വനിത ഐ.ടി.ഐക്ക് 1.07 ഏക്കർ സ്ഥലം സൗജന്യമായി കൈമാറി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ഗിരിജ മോഹനൻ ഐ.ടി.ഐ ആധാരം പ്രിൻസിപ്പലിന് കൈമാറി. പതിനൊന്നുവർഷം മുമ്പ് സ്ഥാപിക്കപ്പെട്ട ഐ.ടി.ഐ ക്ക് സ്വന്തമായി കെട്ടിടം ഒരുക്കാൻ സ്ഥലം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.സി ഇസ്മായിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സി വി.അഖില, കെ.കെ.തങ്കച്ചൻ, സെക്രട്ടറി സി കെ.പങ്കജാക്ഷൻ, വാർഡ് മെമ്പർമാർ ഇ.ടി.ജോസ്, ശാന്തികൃപ, അജേഷ് അമ്പു, ലില്ലിക്കുട്ടി, ടി.എ.ജെയിംസ്, എൻ.വി.പ്രമോദ്, ഓമന കുഞ്ഞികൃഷ്ണൻ, സി പി.സുരേശൻ, ബിന്ദു മുരളീധരൻ,എൻ.മുഹമ്മദ് ഷെരീഫ്, എം.വി.ലിജിന എന്നിവർ പങ്കെടുത്തു.

Advertisement
Advertisement