മന്ത്രിസഭയിൽ പുലയ സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണം

Thursday 13 June 2024 9:25 PM IST

തൃശൂർ: മന്ത്രിസഭ പുന:ക്രമീകരണത്തിൽ പുലയ സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കൈരളി പുലയ മഹാസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലെ മന്ത്രി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളും വീക്ഷണങ്ങളും ശ്ലാഘനീയമാണ്. ഈ വികസന പ്രക്രിയയുടെ തുടർപ്രവർത്തനത്തിന് മന്ത്രിസഭയിൽ പുലയ സമുദായത്തിന്റെ പ്രാധിനിധ്യം അനിവാര്യമാണ്. പുലയ സമുദായത്തിൽ നിന്ന് സംരംഭകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് കൈരളി പുലയർ മഹാസഭയെന്നും പ്രസിഡന്റ് എം.ടി.ശിവൻ, ജനറൽ സെക്രട്ടറി എൻ.കെ.രമേശൻ, വർക്കിംഗ് പ്രസിഡന്റ് കെ.എ.രമേശൻ, തൃശൂർ ജില്ല സെക്രട്ടറി ഗോകുലൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement