ജി 7ൽ മോദി- മാർപാപ്പ കൂടിക്കാഴ്ച

Friday 14 June 2024 4:18 AM IST

ന്യൂഡൽഹി : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ആദ്യമായാണ് മാർപാപ്പ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കത്തോലിക്കാ സഭയുടെ പതിവ് രീതികൾക്ക് വ്യത്യസ്തമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല. ഉച്ചകോടിയിൽ ആഗോള സമാധാനം അജൻഡയാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും.

Advertisement
Advertisement