കിണറിൽ വീണ പശുവിനെ രക്ഷിച്ചു

Friday 14 June 2024 7:27 AM IST

കോവളം: വെങ്ങാനൂർ സ്റ്റേഡിയത്തിനു സമീപം 70 അടി താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ചരുവിള കുന്താലം വിളയിൽ രാജമ്മയുടെ പശുവാണ് കിണറ്റിൽ വീണത്.വീടിന് സമീപത്തെ ഉപയോഗശൂന്യമായ നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റിൽ ഇന്നലെ വൈകിട്ട് 5 ഓടെ പശു വീണത്.

വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി കിണറ്റിലിറങ്ങി പശുവിനെ റോപ്പ് കെട്ടി കരയ്ക്കെടുത്തു. വലിയ പരിക്കുകളില്ലാതെ പശു രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിഴിഞ്ഞം ഫയർഫോഴ്സ് ഗ്രേഡ് എ.എസ്.ടി ഒ അലി അക്ബർ,ഫയർ റെസ്ക്യു ഓഫീസർമാരായ പ്രദീപ്,രാജീവ്,അനീഷ്, സന്തോഷ്, അശോക്, മധുസൂദനൻ,സജി,സദാശിവൻ,സുനിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement
Advertisement