പൊലീസ് സ്‌റ്റേഷൻ മാർച്ച്

Friday 14 June 2024 12:16 AM IST

കൊടകര: പറപ്പൂക്കര-ആലത്തൂർ സ്ത്രീ നീതി സമരസമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ആലത്തൂരിലെ ജെ.എൽ.ജി കുടുംബശ്രീ അംഗങ്ങളിൽ നിന്നും സി.ഡി.എസ്.അംഗം പണം തട്ടിയെന്നും കുറ്റക്കാരെ പൊലിസ് സംരക്ഷിക്കുന്നതായി ആരോപിച്ചായിരുന്നു മാർച്ച്. മേൽപ്പാലം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലിസ് സ്‌റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. ധർണ മനുഷ്യാവകാശ പ്രവർത്തക ബൽകിസ് ബാനു ഉദ്ഘാടനം ചെയ്തു. സ്ത്രീ നീതി സമരസമിതി ചെയർപേഴ്‌സൺ സുമ സുധീർകുമാർ അദ്ധ്യക്ഷനായി. അഡ്വ.സി.കെ.രാധാകൃഷ്ണൻ, പ്രീത രാജൻ, എ.കെ.രാജൻ, ശ്യാമളൻ, ദീപക് തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് മുൻ മാനേജർ, പോസ്റ്റ് വുമൺ, കുടംബശ്രീ ചെയർപേഴ്‌സൺ, തുടങ്ങിയവരെ പ്രതിചേർക്കുക, പട്ടികജാതി പീഡന സംരക്ഷണ വകുപ്പ് പ്രകാരം കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

Advertisement
Advertisement