രാജ്നാഥ് സിംഗ് ചുമതലയേറ്റു

Friday 14 June 2024 2:00 AM IST

ന്യൂഡൽഹി: പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ് ഇന്നലെ ചുമതലയേറ്റു. പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തതയെന്ന മോദി സർക്കാരിന്റെ ലക്ഷ്യത്തിനാണ് മുഖ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചുവർഷത്തിൽ 5000 കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. തെലങ്കാനയിലെ ബി.ജെ.പി നേതാക്കളായ ജി.കിഷൻ റെഡ്‌ഡി കൽക്കരി-ഖനി മന്ത്രിയായും ബണ്ടി സഞ്ജയ് കുമാർ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും ചുമതലയേറ്റു.

21 തവണ 'ഓം ശ്രീറാം"എഴുതിയ

ശേഷം ചുമതലയേൽക്കൽ

21 തവണ 'ഓം ശ്രീറാം" എന്ന് പേപ്പറിൽ എഴുതിയ ശേഷമാണ് വ്യോമയാന വകുപ്പ്

മന്ത്രിയായി ടി.ഡി.പി നേതാവ് രാം മോഹൻ നായിഡു ഇന്നലെ ചുമതലയേറ്റത്.