സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
Sunday 16 June 2024 3:00 AM IST
ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് റിലീസിന് ഒരുങ്ങി.അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ കെ.എൻ ശിവൻകുട്ടൻ, തിരക്കഥ,സംഭാഷണം വിജു രാമചന്ദ്രൻ.മൈന ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.