വടൂക്കരയിൽ സാമൂഹിക വിരുദ്ധർ വാഴക്കൃഷി നശിപ്പിച്ചു

Saturday 15 June 2024 12:00 AM IST

തൃശൂർ: വടൂക്കരയിൽ വാഴക്കൃഷി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. കിസാൻ സഭയുടെ നേതൃത്വത്തിൽ കളത്തിൽ സുകുമാരന്റെ പറമ്പിൽ കൃഷി ചെയ്തുവരുന്ന വാഴകളാണ് കൂട്ടത്തോടെ നശിപ്പിച്ചത്. ഏഴ് മാസങ്ങൾക്കു മുൻപ് നട്ട വാഴകൾ പലതും കുലച്ചു തുടങ്ങിയിരുന്നു. പ്രദേശത്തെ കിസാൻ സഭ പ്രവർത്തകരുടെ കൂട്ടായ സംരംഭമായിരുന്നു. ഇതോടൊപ്പം പച്ചക്കറിക്കൃഷിയും നടത്തി വരുന്നുണ്ട്. വാഴകൾ നശിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വടൂക്കര കിസാൻ സഭ പ്രവർത്തകർ നെടുപുഴ പൊലീസിൽ പരാതി നൽകി.

Advertisement
Advertisement