പ്രൊഫ. എം. മുരളീധരൻ നാകോത്സവത്തിന് ഇന്ന് തുടക്കം

Saturday 15 June 2024 12:00 AM IST

തൃശൂർ: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ. എം. മുരളീധരൻ നാടകോത്സവത്തിന് ഇന്ന് തുടക്കം. ചലച്ചിത്ര താരവും നാടകപ്രവർത്തകയുമായ സരിത കുക്കു ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി. രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അശോകൻ ചരുവിൽ, പ്രിയനന്ദനൻ, കരിവള്ളൂർ മുരളി, സി.പി. അബൂബക്കർ, മുരളി ചീരോത്ത്, ഡോ. സി. രാവുണ്ണി, പി.കെ. ഷാജൻ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

വൈകിട്ട് ഏഴിന് മാഹി നാടകപ്പുരയുടെ രമണം എന്ന നാടകം അരങ്ങേറും. 16ന് വൈകിട്ട് നാലിന് പി.ജെ. ആന്റണി അനുസ്മരണ സമ്മേളനം ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്യും. ചാക്കോ ഡി. അന്തിക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അഞ്ചിന്

'ശരീരഭാഷയുടെ രാഷ്ട്രീയം' എന്ന സെമിനാറിൽ സുധി ദേവയാനി വിഷയം അവതരിപ്പിക്കും. ഏഴിന് കൂറ്റനാട് കലവറ ചിൽഡ്രൻസ് തിയറ്റർ ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയറ്റർ അവതരിപ്പിക്കുന്ന നാടകം 'ക്രസന്റ് മൂൺ' അരങ്ങേറും.

17ന് വൈകിട്ട് നാലിന് തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. അഞ്ചിന് 'പ്രതിരോധ നാടകവേദി, സാദ്ധ്യതയും പരിമിതിയും' എന്ന സെമിനാറിൽ ഡോ. ചന്ദ്രദാസൻ വിഷയം അവതരിപ്പിക്കും. കെ. ഗിരീഷ്, കെ.വി. ഗണേഷ്, ടി.വി. ബാലകൃഷ്ണൻ, ഇന്ദ്രൻ മച്ചാട് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഏഴിന് ആലപ്പുഴ മരുതം തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന 'ഭക്ത ക്രിയ' എന്ന നാടകം അരങ്ങേറും. റീജ്യണൽ തിയറ്ററിലാണ് നാടകോത്സവം നടക്കുന്നത്.

Advertisement
Advertisement