കടയിൽ കയറി ആക്രമണം: അച്ഛനും മകനും അറസ്റ്റിൽ

Saturday 15 June 2024 1:00 AM IST

ശംഖുംമുഖം: കട തല്ലിപ്പൊളിച്ച് ഉടമയെ ആക്രമിച്ച കേസിലെ പ്രതികളായ അച്ഛനെയും മകനെയും കോടതി റിമാൻഡ് ചെയ്തു.പൂന്തുറ ആലുകാട് സ്വദേശികളായ നിസാമുദീൻ (46),​മകൻ സുധീർ (20) എന്നിവരെയാണ് പൂന്തുറ പൊലീസ് കോടതിയിൽ ഹാജരാക്കിയത്.

പൂന്തുറ മാണിക്യവിളാകം സ്വദേശിയായ ഷാഹുൽ എസ്.എം.ഹമീദ് ലോക്ക് ജംഗ്ഷനിൽ നടത്തിയിരുന്ന ചായക്കട കഴിഞ്ഞ ദിവസം അടിച്ച് തകർക്കുകയും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഒളിവിൽ പോയ രണ്ടാം പ്രതി സുധീറിനെ മാണിക്യവിളാകത്തു നിന്നും ഒന്നാം പ്രതിയായ നിസാമുദീനെ എറണാകുളത്തു നിന്നുമാണ് പൂന്തുറ പൊലീസ് പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് നിസാമുദീൻ. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ഇയാൾ ഇടയ്ക്കിടെ നാട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയശേഷം മറ്റു ജില്ലകളിലേക്ക് മുങ്ങാറാണ് പതിവ്. അതിനാൽ മിക്ക കേസുകളിലും ഇയാളെ പിടികൂടാനായിരുന്നില്ല. ഇത്തവണ അന്വേഷണം മറ്റ് ജില്ലകളിൽ വ്യാപകമാക്കി പൊലീസ് പിടികൂടുകയായിരുന്നു.

Advertisement
Advertisement