എനിക്കിനിയും കുറേ കാര്യങ്ങൾ പറയാനുണ്ട് ; ഉള്ളൊഴുക്ക് ട്രെയിലർ

Saturday 15 June 2024 12:23 AM IST

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവശിയും പാർവതി തിരുവോത്തും ഒരുമിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഏറെ ശ്രദ്ധ നേടിയ 'കറി ആൻഡ്സ യനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, സുഷിൻ ശ്യാമാണ് സംഗീതസംവിധാനം ജൂൺ 21ന് റിലീസ് ചെയ്യും. പി. ആർ. ഒ: ആതിര ദിൽജിത്ത്.

Advertisement
Advertisement