കാഞ്ചന 4, ലോറൻസിന് നായിക മൃണാൾ

Saturday 15 June 2024 12:28 AM IST

'രാഘവ ലോറൻസ് നായകനും സംവിധായകനുമായി എത്തുന്ന കാഞ്ചന 4 ൽ തെന്നിന്ത്യൻ താരം മൃണാൽ താക്കൂർ നായിക . മൃണാളിന്റെ തമിഴ് അരങ്ങേറ്റമാണ്. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. തമിഴകത്തും മലയാളത്തിലും ഏറെ ചലനം സൃഷ്ടിച്ചതാണ് ഹൊറർ - കോമഡി ഗണത്തിൽപ്പെട്ട കാഞ്ചന ഫ്രൊഞ്ചൈസി. കാഞ്ചനയുടെ ആദ്യ രണ്ടു ഭാഗങ്ങൾ ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടായിരുന്നു. 2011 ൽ ആയിരുന്നു ആദ്യ ഭാഗം. 2015 ൽ കാഞ്ചന 2 വിൽ രാഘവ ലോറൻസിന്റെ നായികമാരായി എത്തിയത് തപ്സി പന്നു, നിത്യ മേനോൻ എന്നിവരാണ്. 2019ൽ റിലീസ് ചെയ്ത കാഞ്ചന 3ൽ ഓവിയ, വേദിക എന്നിവരായിരുന്നു നായികമാർ. സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളത്തിനും ഏറെ പരിചിതയായ താരമാണ് മൃണാൽ, ശിവകാർത്തികേയന്റെ നായികയായി തമിഴ് അരങ്ങേറ്റത്തിന് മൃണാൽ ഒരുങ്ങുന്നതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും നടന്നില്ല.

Advertisement
Advertisement