സിവിൽ സർവീസ് പരിശീലനം

Saturday 15 June 2024 5:28 AM IST

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകും. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. 25ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. പ്ലാമൂട് സിവിൽ സർവീസ് അക്കാഡമി മുഖേനയാണ് പരിശീലനം. സിവിൽ സർവീസ് അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീൻ വളർത്തൽ കുളങ്ങളുടെ നിർമാണം,മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്‌സ് എന്നിവയാണ് പദ്ധതികൾ. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ മത്സ്യഭവനുകൾ വഴിയോ 18നകം സമർപ്പിക്കണം.ഫോൺ: 0471 2464076, 2450773.

Advertisement
Advertisement