ആ നടന്റെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, വെളിപ്പെടുത്തി റായ് ലക്ഷ്മി

Friday 14 June 2024 9:05 PM IST

മലയാള സിനിമയില്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ ആരാധകരുള്ള നടിയാണ് റായ് ലക്ഷ്മി. മോഹന്‍ലാല്‍ നായകനായി വലിയ താരനിര അണിനിരന്ന റോക്ക് ആന്റ് റോളിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം റായ് ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ചു. അണ്ണന്‍ തമ്പി, ചട്ടമ്പി നാട്, ടു ഹരിഹര്‍ നഗര്‍, ഇവിടെ സ്വര്‍ഗമാണ് തുടങ്ങിയ നിരവധി മലയാളം സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്തു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഡിഎന്‍എ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടി അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ ഒരു മലയാളി നടനുമൊത്ത് അഭിനയിച്ചതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പലപ്പോഴും ആ നടന്റെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് താരം പറഞ്ഞത്.

ചട്ടമ്പിനാട്, അണ്ണന്‍ തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച സുരാജ് വെഞ്ഞാറമൂടിനെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സെറ്റില്‍ മുഴുവന്‍ തമാശയും കളിചിരിയുമായി നടക്കുന്ന വ്യക്തിയാണ് സുരാജ് എന്നാണ് താരം പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് വളരെ നല്ല അനുഭവമാണെന്നും നടി തുറന്ന് പറയുന്നു. എന്നാല്‍ ഷോട്ട് സമയത്ത് സുരാജിന്റെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്.

ഷോട്ട് സമയത്ത് സുരാജിന്റെ മുഖത്ത് വരുന്ന ഓരോ എക്‌സ്‌പ്രെഷന്‍ കാരണം മുഖത്ത് നോക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. കോമഡി രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സുരാജിന്റെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ അറിയാതെ ചിരിച്ച് പോകുമെന്നാണ് റായ് ലക്ഷ്മി പറയുന്നത്. കോമ്പിനേഷന്‍ സീനുകള്‍ ചെയ്യുന്ന സമയത്ത് ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടെങ്കിലും നോക്കി നിന്ന് അഭിനയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.