പേര് വെളിപ്പെടുത്തണം: തിരുവഞ്ചൂർ

Saturday 15 June 2024 12:10 AM IST

കോട്ടയം : ബാർകോഴയുമായി ബന്ധപ്പെട്ട് സർക്കാർ പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉന്നയിച്ച ബാർ ഉടമ അനിമോനുമായി ബന്ധമുള്ള കോട്ടയത്തെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാരെന്ന് പാർട്ടി നേതൃത്വം വെളിപ്പെടുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

ബാർ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലില്ലെങ്കിലും തന്റെ മകൻ അർജുൻ രാധാകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തന്റെ മകൻ കുറ്റക്കാരനാണോയെന്ന് കണ്ടത്താൻ കാൾ ലിസ്റ്റോ, ലൊക്കേഷനോ പരിശോധിക്കാം. തന്റെ ഓഫീസിന് മുന്നിൽ സി.പി.എം നടത്തിയ സമരത്തിന് നേതൃത്വം നൽകിയയാൾക്ക് അനിമോനുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
Advertisement