ക്ഷേമനിധി ഓഫീസ് മാർച്ച്

Friday 14 June 2024 9:17 PM IST

കാഞ്ഞങ്ങാട്:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷാ മസ്ദൂർ സംഘ് (ബി.എം.എസ്)​ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് വിശ്വനാഥഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വാഴക്കോട്, ജില്ലാ ട്രഷറർ കുഞ്ഞിക്കണ്ണൻ ചാത്തങ്കൈ, എ.കേശവ, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, കൃഷ്ണൻ ചേറ്റുകുണ്ട് , മനോജ് കല്യാണം, കുഞ്ഞികണ്ണൻ അരയാലിൻങ്കിൽ,സദാശിവ മുള്ളേരിയ, ബാലകൃഷ്ണൻ സുര്യോദയം, എസ്.കെ.ഉമേശ്, പ്രസാദ് കാസർകോട്, മോഹൻദാസ് അടുക്കത്ത് വയലിൽ, അരവിന്ദ് കാസർകോട്, ജയന്ത മുള്ളേരിയ എന്നിവർ പ്രസംഗിച്ചു.ഓട്ടോറിക്ഷാ യൂണിയൻ ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺറോഡ് സ്വാഗതവും പ്രഭാശങ്കർ നന്ദിയും പറഞ്ഞു.

Advertisement
Advertisement