കേളകത്ത് എമർജൻസി റസ്പോൺസ് ടീം പരിശീലനം

Friday 14 June 2024 9:49 PM IST

കേളകം: കേളകം ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീം (ഇ.ആർ.ടി) പരിശീലനവും രക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും കേളകത്ത് നടന്നു.ഇരിട്ടി തഹസിൽദാർ വി.എസ്.ലാലിമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.കേളകം കെ.എസ്.ഇ.ബി സബ് എൻജിനിയർ എം.വി.ഷിജു വൈദ്യുതി സുരക്ഷയെക്കുറിച്ചും തൃശൂർ ഫയർ അക്കാഡമിയിലെ മുഖ്യ പരിശീലകനായ
ജിതിൻ ശശീന്ദ്രനും ഹെൽത്ത് ഇൻസ്പെക്ടർ ഡി.മാത്യുക്കുട്ടിയും ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ക്ലാസ്സെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തോമസ് പുളിക്കകണ്ടം, സജീവൻ പാലുമ്മി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement