വിജയികൾക്ക് അനുമോദനം

Saturday 15 June 2024 1:01 AM IST

മാവേലിക്കര : വെട്ടിയാർ ടി.എം.വി.എം എച്ച്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ മാനേജർ ജോൺസൺ കീഴ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷീജ യു സ്വാഗതം പറഞ്ഞു. ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര എ.ഇ.ഒ ഭാമിനി ദാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് രവീന്ദ്രൻ എ.റ്റി, പഞ്ചായത്ത് അംഗം രമ്യ സുനിൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ.ബേനസീർ നന്ദി പറഞ്ഞു.

Advertisement
Advertisement