പഠനോപകരണ വിതരണം

Saturday 15 June 2024 1:02 AM IST

മാന്നാർ: കുരട്ടിക്കാട് 1647-ാംനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കരയോഗ മന്ദിരത്തിൽ കൂടിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് കുമ്മിണിക്കര രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് ഗണേഷ് കുമാർ.ജി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസന്നകുമാർ പല്ലവനമഠം, ജയചന്ദ്രൻ ജിൽകോർട്ട്, മോഹനചന്ദ്രൻ നായർ മാഞ്ഞുവിളയിൽ, ഹരീഷ്കുമാർ പൂവണ്ണാൽ, വിശ്വമോഹൻ നായർ നന്ദനം, ഓമനക്കുട്ടൻ തോപ്പിൽ, പ്രദീപ് ശാന്തിസദൻ, സുരേഷ്കുമാർ അശ്വിനി എന്നിവർ സംസാരിച്ചു.

Advertisement
Advertisement