കുടിവെള്ള പ്രശ്നം: ചർച്ച നടത്തി

Saturday 15 June 2024 1:03 AM IST

ചേർത്തല : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒരു മാസത്തോളമായുള്ള കുടിവെള്ള പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർത്തല വാട്ടർ അതോറിറ്റി അസിസ്​റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി.

പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബൈരഞ്ജിത്ത്,പത്താം വാർഡ് അംഗം ഫൈസി വി.ഏറനാട് എന്നിവരാണ് ചർച്ച നടത്തിയത്. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് എൻജിനീയർ ഉറപ്പ് നൽകി.

Advertisement
Advertisement