അന്ത്യാഞ്ജലിയർപ്പിച്ച് രാഷ്ട്രീയ കേരളം

Saturday 15 June 2024 1:50 AM IST

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ കേരളമൊന്നാകെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഒഴുകിയെത്തി. രാവിലെ എട്ടിന് റവന്യൂ മന്ത്രി കെ. രാജനും പിന്നാലെ മന്ത്രി റോഷി അഗസ്റ്റിനും എത്തി. ഒമ്പതു മണി കഴിഞ്ഞതോടെ മറ്റു നേതാക്കളും ഒന്നൊന്നായി എത്തി.

കേന്ദ്ര മന്ത്രിമാരായ കീർത്തി വർദ്ധൻ സിംഗ്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി. രാജീവ്, വീണാ ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, ടി.ജെ. വിനോദ്, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, യാക്കോബായ സഭ മെത്രാപ്പൊലീത്ത ഏലിയാസ് മോർ അത്തനാസിയോസ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, തമിഴ്‌നാട് പൊലീസ് കമ്മിഷണർ കൃഷ്ണമൂർത്തി, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ മന്ത്രി എസ്. ശർമ, പി.സി. തോമസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.