ആഭ്യന്തരം നായിഡുവിന് തന്നെ പവന് 6 വകുപ്പുകൾ

Saturday 15 June 2024 1:04 AM IST

വിജയവാഡ: ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ആഭ്യന്തരവകുപ്പിനു പുറമെ പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുതമലകൂടി വഹിക്കും. ഉപമുഖ്യമന്ത്രി പവൻ കല്യണിന് പഞ്ചായത്തിരാജ്, ഗ്രാമവികസനം, ഗ്രാമീണ ജലവിതരണം, പരിസ്ഥിതി, വനം, ശാസ്ത്രവും സാങ്കേതികവിദ്യയും എന്നിങ്ങനെ ആറ് വകുപ്പുകളാണ് നൽകിയിരിക്കുന്നത്. സത്യപ്രതിജ്ഞ ബുധനാഴ്ച നടന്നുവെങ്കിലും ഇന്നലെയാണ് വകുപ്പ് വിഭജനം പൂർത്തിയാക്കി സർക്കാർ അറിയിപ്പ് വന്നത്. ചന്ദ്രബാബു നായിഡുവിന്റെ മകൻ നരാ ലോകേഷിന്

മാനവ വിഭവശേഷി വികസനം, ഐ.ടി ആൻഡ് കമ്മ്യൂണിക്കേഷൻ, ആ‌ർ.ടി.ജി എന്നീ വകുപ്പുകളാണുള്ളത്. പയ്യാവുള കേശവാണ് ധനമന്ത്രി. ആസൂത്രണം,​ വാണിജ്യം, നികുതികളും നിയമനിർമ്മാണ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാണ്.

മറ്റുമന്ത്രിമാരും വകുപ്പുകളും

 കിഞ്ജരാപ്പു അച്ചൻനായിഡു- കൃഷി, സഹകരണം, വിപണനം, മൃഗസംരക്ഷണം,

ക്ഷീര വികസനം,​ മത്സ്യബന്ധനം

 കൊല്ലു രവീന്ദ്ര- മൈൻസ് & ജിയോളജി,​ എക്‌സൈസ്

 നാദെന്ദ്ല മനോഹർ- ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം

 പോങ്ങുരു നാരായണ- മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ & നഗര വികസനം

 അനിത വംഗലപ്പുടി- ആഭ്യന്തര കാര്യങ്ങളും ദുരന്തനിവാരണവും

 സത്യകുമാർ യാദവ്- ആരോഗ്യവും കുടുംബക്ഷേമവും, മെഡിക്കൽ വിദ്യാഭ്യാസം

 ഡോ. നിമ്മല രാമനായിഡു- ജലവിഭവ വികസനം

 ആനം രാംനാരായണ റെഡ്ഡി- എൻഡോവ്‌മെന്റുകൾ

 നസ്യം മുഹമ്മദ് ഫാറൂക്ക്- നിയമം, ന്യൂനപക്ഷ ക്ഷേമം

 ഗുമ്മടി സന്ധ്യ റാണി- വനിതാ- ശിശുക്ഷേമം, ആദിവാസി ക്ഷേമം

 അനഗനി സത്യ പ്രസാദ്- റവന്യൂ, രജിസ്‌ട്രേഷൻ & സ്റ്റാമ്പുകൾ

 കൊളുസു പാർത്ഥസാരഥി- ഭവനം, പി.ആർ.ഡി

 ഡോ. ഡോല ബാല വീരാഞ്ജനേയ സ്വാമി- സാമൂഹ്യ ക്ഷേമം

 ഗോട്ടിപതി രവികുമാർ- ഊർജ്ജം

 കണ്ടൂല ദുർഗേഷ്- ടൂറിസം, സംസ്‌കാരം, സിനിമ

 ബി.സി ജനാർദൻ റെഡ്ഡി- പൊതുമരാമത്ത്, അടിസ്ഥാന സൗകര്യവികസനം.

 ടി.ജി. ഭരത്- വ്യവസായങ്ങൾ & വാണിജ്യം, ഭക്ഷ്യ സംസ്‌കരണം

 എസ്.സവിത- പിന്നാക്ക ക്ഷേമം, കൈത്തറി & ടെക്സ്റ്റൈൽസ്

 വാസംസെട്ടി സുഭാഷ്- തൊഴിൽ, ഫാക്ടറികൾ, ബോയിലറുകൾ & ഇൻഷ്വറൻസ് മെഡിക്കൽ സേവനങ്ങൾ

 കൊണ്ടപ്പള്ളി ശ്രീനിവാസ്-എൻ.ആർ.ഐ, വിവിധ ശാക്തീകരണം.

 മണ്ടിപ്പള്ളി രാംപ്രസാദ് റെഡ്ഡി- ഗതാഗതം, യുവജനക്ഷേമം, കായികം.

Advertisement
Advertisement