ചന്ദ്രയാൻ 1ന്റെ മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്‌ഡെ അന്തരിച്ചു.

Saturday 15 June 2024 1:35 AM IST

ബംഗളൂരു: മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ശ്രീനിവാസ് ഹെഗ്‌ഡെ (71) അന്തരിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 1ന്റെ മിഷൻ ഡയറക്ടറായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതം സംഭവിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 1978ൽ ഐ.എസ്.ആർ.ഒയുടെ ഭാഗമായ അദ്ദേഹം 2014ൽ വിരമിച്ചു. നിർണായകമായ നിരവധി ദൗത്യങ്ങളിൽ പങ്കാളിയായി. ബംഗളൂരു ആസ്ഥാനമായുള്ള ഇൻഡസ് എന്ന സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

Advertisement
Advertisement